ഞാൻ രാമരാജ്യത്തിലെ പ്രജയല്ലെന്ന് ദീപാനിശാന്ത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ "ജീവിതം ഒരു മോണലിസച്ചിരി " എന്നപുസ്തകത്തെ മുൻനിർത്തി നടന്ന ചർച്ചയിൽ ശീതൾ ശ്യാമുമായി സംവദിക്കുകയായിരുന്നു ദീപാനിശാന്ത്. അദ്ധ്യാപകർക്ക് രാഷ്ട്രീയം അനിവാര്യമാണോ എന്ന വാദത്തിലൂടെയായിരുന്നു തുടർന്നുള്ള ചർച്ചകൾ. തനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് ഇടതുപക്ഷമാണെന്നും ഇന്ന് കലാലയങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക് നേരിൽ അക്രമങ്ങൾ അഴിച്ചുവിടാൻ പറയുന്ന അദ്ധ്യാപകരുള്ളപ്പോൾ ഇടതുപക്ഷക്കാരിയെന്നതിൽ അഭിമാനിക്കുന്നുവെന്നും, അദ്ധ്യാപകർക്ക് വ്യക്തമായ രാഷ്ട്രീയ അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യതയാണ്, തന്റെ രാഷ്ട്രീയം ഇടതുപക്ഷമായതിനാൽ താൻ പലപ്പോളായി വിമർശിക്കപ്പെടുന്നെന്നും, ദീപ നിശാന്ത് കൂട്ടിച്ചേർത്തു.