കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ ``സ്നേഹം കാമം ഭ്രാന്ത് അനുഭവം കഥ പറയുമ്പോൾ" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജോസഫ് അന്നംകുട്ടി ജോസ്, ലിജീഷ് കുമാർ എന്നിവർ പങ്കെടുത്തു. `സ്നേഹം കാമം ഭ്രാന്ത്` എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു വേദിയിൽ നടന്നത്. മലയാളികളുടെ ലൈംഗിക പഠനം ഇപ്പോഴും സംശയത്തിലാണെന്നും പാപബോധത്തിലാണെന്നും ആണിന്റെയും പെണ്ണിന്റെയും ലൈംഗിക ചിന്താഗതിയിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും ജോസഫ് അന്നം കുട്ടി ജോസ് പറഞ്ഞു. ഭ്രാന്തിനെക്കുറിച്ച് തനിക്ക് സത്യസന്ധമായി ഉത്തരം നൽകാൻ കഴിയും. ഭ്രാന്തുണ്ടെന്ന് സ്വയം തോന്നിയിട്ടുണ്ടെന്നും ആ ഭ്രാന്ത് ആദ്യം കണ്ടെത്തിയത് അമ്മയാണെന്നും അദ്ദേഹം പറഞ്ഞു.