ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ തൂലിക വേദിയിൽ `The paradise of food` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഖാലിദ് ജാവേദ്, സുപ്രിയ മേനോൻ, ഭരൻ ഫാറൂഖി, മിഥ കപൂര്‍ എന്നിവർ പങ്കെടുത്തു. ഖാലിദ് ജാവേദിന്റെ "ദ പാരഡൈസ് ഓഫ് ഫുഡ്"എന്ന പുസ്തകത്തെ കുറിച്ച് ചർച്ച നടന്നു. ഖാലിദ് ജാവേദ്, ഭരൻ ഫാറൂഖി, സുപ്രിയ മേനോൻ, മിഥ കപൂര്‍ എന്നിവർ പങ്കെടുത്തു. നോർത്ത് ഇന്ത്യൻ ഇടത്തരം മുസ്ലിം കുടുബത്തിന്റെ കഥയാണ് ‘ദ പാരഡൈസ് ഓഫ് ഫുഡ്’ പ്രതിപാദിക്കുന്നത്. സ്ത്രീ എന്നത് കേവലം ലൈംഗീക ഉപകരണം മാത്രമല്ല അടുക്കളയിലും അവൾ ബഹുമാനമർഹിക്കുന്നു എന്നും, മാജിക്കൽ റിയലിസവും റോൾ ഓഫ് മെമ്മെറിയും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു എന്ന് സുപ്രിയ മേനോൻ പറഞ്ഞു.