മനുഷ്യനിൽ ആദ്യമായി ഉണ്ടയത് കരുണയാണെന്നും കരുണ പുസ്തകങ്ങളിലൂടെയാകും ഒരുപറ്റം ആളുകളെ സ്വാധീനിക്കുന്നതെന്നും ബോബി ജോസ് കട്ടിക്കാട്. കെ. എൽ. എഫ് -ന്റെ ആറാമത്തെ എഡിഷനിൽ `കരുണയുടെ സാമൂഹികത` എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു.
കരുണ എന്നത് മറ്റൊരു അർത്ഥത്തിൽ സ്നേഹമാണ്. യേശുവിനേയും ബുദ്ധനെയും ആയിരിക്കും പ്രധാനമായും നമുക്കിവിടെ പറയാൻ സാധിക്കുക എന്ന് പറഞ്ഞായിരുന്നു മോഡറേറ്റർ തുടക്കം കുറിച്ചത്. എഴുത്തിനോടൊപ്പം തന്നെ പ്രവർത്തനങ്ങളിലും കരുണ കാണുന്നു എന്നായിരുന്നു ഷീബ അമീർ പറഞ്ഞു വെച്ചത്. കരുണയെ ജീവിതത്തിൽ തന്നെ കൊണ്ട് നടക്കുന്ന വ്യക്തികൾ ആയിരുന്നു` കരുണയുടെ സാമൂഹികത` എന്ന സെഷനിൽ പങ്കെടുത്തത്.