ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ മൂന്നാമത്തെ ദിവസമായ ശനിയാഴ്ച "ഒരു മലയാളിയുടെ കാലം" എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ തലങ്ങളെ കുറിച്ച് സക്കറിയ, കെ സി നാരായണൻ എന്നിവർ സംസാരിച്ചു. എന്ത് കാര്യവും ചർച്ച ചെയ്യാനുള്ള വേദിയാണ് പത്രങ്ങൾ എന്ന് ചർച്ചയിൽ പറഞ്ഞു. പത്ര പ്രവർത്തകനായിരിക്കുമ്പോൾ സ്വന്തം രാഷ്ട്രീയം ഒരിക്കലും പത്രത്തിൽ ഉൾപ്പെടുത്താൻ പാടില്ലായെന്നും ജനങ്ങൾക്ക് ചിന്തിച്ചു അവരുടെ രാഷ്ട്രീയം തിരഞ്ഞെക്കാനുള്ള അവകാശം നമ്മൾ കൊടുക്കണമെന്നും കെ. സി. നാരായണൻ പറഞ്ഞു. രാഷ്ട്രീയം ഇല്ലാത്തവൻ സ്വതന്ത്ര ബുദ്ധിജീവികളാണെന്നും ജനങ്ങളെ ചിന്തിക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കില്ല എന്നും രാഷ്ട്രീയക്കാർ ജനങ്ങളിൽ അടിമത്തം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്റെ യഥാർത്ഥ സ്വഭാവം എന്താണ് എന്നും അത് ജനങ്ങളിൽ എത്തിച്ചുകൊടുക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ല എന്നും കെ സി നാരായണൻ ചർച്ചയിൽ പറഞ്ഞു.