കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാംഗോ വേദിയിൽ `സമൂഹ്യമധ്യമങ്ങൾ രുചി സംസ്കാരത്തെ സ്വാധീനിക്കുന്നതെങ്ങനെ` എന്ന വിഷയത്തിൽ ഷെഫ് സുരേഷ് പിള്ള, സുനിത മനോഹർ എന്നിവർ ചർച്ച നടത്തി. ഷെഫുമാർക്ക് അവരുടെ കരിയർ കെട്ടിപ്പെടുക്കാനുള്ള വിജയകരമായ പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ. എന്നിട്ടും ഞങ്ങൾ അതിനുള്ള സാധ്യതകൾ ഉപയോഗിക്കുന്നില്ല. പാചകം ഒരു ജോലിയായി കാണാത്തിടത്തോളം നിങ്ങൾ ആസ്വദിക്കുന്ന ഒരു കലയാണ്. കേരളത്തിലെ ഭക്ഷണ സംസ്കാരം രുചിയിൽ അധിഷ്ഠിതമാണ്. രുചി ആരോഗ്യം നൽകണമെന്നില്ല. ഇത് മെച്ചപ്പെടുത്തുകയും ആരോഗ്യത്തിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം എന്ന് സുരേഷ് പിള്ള പറഞ്ഞു.