ജനങ്ങൾ ആശ്വസം നേടാൻ ആശ്രയിക്കുന്ന ഒന്നാണ് മതം. നിങ്ങൾക്ക് ഒരു മതം തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാതിരിക്കാം, നിങ്ങൾക്ക് തീരുമാനിക്കാമെന്ന് കമൽ ഹാസൻ. കെഎൽഎഫിൽ `ഫൈൻഡിംഗ് മൈ പൊളിറ്റിക്സ് ` എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ആരെയും ഒന്നിനെയും സഹിക്കുന്നില്ല, പക്ഷേ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വായനയിലൂടെയും പത്രങ്ങളിലൂടെയും എഡിറ്റോറിയലിലൂടെയും ആണ് രാഷ്ട്രീയത്തിൽ തനിക്ക് താൽപ്പര്യം തോന്നിയതെന്ന് അദ്ദേഹം പറയുന്നു. തന്റെ ഹേയ് റാം എന്ന ചിത്രവും രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവിട്ടുപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും പൗരാവകാശങ്ങളും നിലവറയിൽ സൂക്ഷിക്കാനാവില്ല. അതിനെ ജീവനോടെ നിലനിർത്താൻ നിങ്ങൾ ശ്രമിക്കുക അതിന് ശ്വാസം നൽകുക. ഞാൻ എന്റെ രാഷ്ട്രീയം കണ്ടെത്തി, നിങ്ങൾ നിങ്ങളുടേത് കണ്ടെത്തൂ, നമുക്ക് ഒരു ഏകീകൃത ഇന്ത്യ സൃഷ്ടിക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു.