തന്റെ ജീവിതത്തിൽ താൻ പൂർണ സംതൃപ്തനാണെന്ന് ടി പത്മനാഭൻ. കെ എൽ എഫിന്റെ സമാപന ദിവസത്തിൽ ടി പത്മനാഭനും സജയ് കെ വിയും വേദിയും തമ്മിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥനഭാഷാ സമീപനത്തെ കുറിച്ച് സജയ് കെ വിയുടെ ചോദ്യത്തിന് എഴുതുമ്പോൾ താൻ ശുദ്ധ മലയാളത്തിലാണ് എഴുതുക കണ്ണൂർ ഭാഷയിലല്ല എന്നും അദ്ദേഹം പറഞ്ഞു. സിവി ശ്രീരാമനും ഞാനും ഭിന്ന ദ്രുവങ്ങളിൽ നിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സിവി ശ്രീരാമന്റെ കഥയിൽ സത്യസന്ധതയുണ്ട്, തന്റെ ആത്മാവിൽ സ്പർശിച്ച കൃതികളാണവയെന്നും അഭിപ്രായപ്പെട്ടു. ആത്മാവിൽ സ്പർശിക്കുന്ന എഴുത്തുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.