കെ എൽ ഫിന്റെ രണ്ടാം വേദിയായ മാംഗോയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റും ഡിസൈനറുമായ ഒർജിത് സെനും എഴുത്തുകാരിയായ സബിത സച്ചിയും സംവദിച്ചു. ഇന്ത്യയിലെ ആദ്യ ഗ്രാഫിക്സ് നോവലായ `റിവർ ഓഫ് സ്റ്റോറിസി`നെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കോമിക്സ് പുസ്തകങ്ങൾക്കും സിനിമകൾക്കും ഗ്രാഫിക്സിന്റെ വിവരങ്ങൾ നിൽക്കുന്നതിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വ്യത്യസ്തമായ കലാസൃഷ്ട്ടികളെ കുറിച്ചും അതിന്റെ രൂപകല്പനെയെ കുറിച്ചും വേദിയിൽ സംസാരിച്ചു.