വായനക്കാരെ അന്ധമായ മതവിശ്വാസത്തിൽ നിന്നും മോചിതരാക്കാനും മാനവികതയുള്ള സമൂഹത്തെ പടുത്തുയർത്താനുമാണ് ആത്മകഥയിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രൊഫ. ടി ജെ ജോസഫ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ എഴുത്തോല വേദിയിൽ പ്രമുഖ മാധ്യമപ്രവർത്തകയായ കെ കെ ഷാഹിനയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ എഴുതിയതിൽ അല്ല തെറ്റ് അത് വായിച്ചവരുടെയും ശരിയായ രീതിയിൽ ഉൾക്കൊള്ളാത്തവരുടെയുമാണ് എന്നും അദ്ദേഹം പറഞ്ഞു.