ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പിന്റെ വേദി ഒന്നിൽ IT Story of India എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ ക്രിസ് ഗോപാലകൃഷ്ണൻ പങ്കെടുത്തു. ഇന്ത്യയിലെ IT സംരംഭകരേയും യുവതലമുറയേയും പ്രചോദിപ്പിക്കുവാനാണ് താൻ പുസ്തകമെഴുതിയതെന്ന് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിലെ IT വിപ്ലവം തികച്ചും വത്യസ്തമാണ്. ആധാർ, UPI, സർക്കാർ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ IT യും ഇന്റർനെറ്റും വലിയ മാറ്റം കൊണ്ടുവന്നുവെന്നും ഇന്ത്യയിലെ IIT കൾ ഇതിനൊരു മുതൽ കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യക്ക് IT മേഖല വളരെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.