കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ `Insatiable; My hunger for life` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ശോഭ ഡേ, ദിവ്യ ശേഖർ എന്നിവർ പങ്കെടുത്തു. അഭിപ്രായസ്വാതന്ത്ര്യം എന്ന പ്രയോഗം തന്നെ ഇന്ന് അപമാനകരമാണെന്നും കാര്യങ്ങൾ തുറന്ന് പറയുന്നവരെ ഇന്ന് ദേശവിരുദ്ധരായി മുദ്രകുത്തുന്നുവെന്നും ശോഭ ഡേ പറഞ്ഞു. താൻ ഒരിക്കലും നിശബ്ദത പിന്തുടർന്നിട്ടില്ലെന്നും ശബ്ദമുയർത്തുന്നതിന് എന്ത് വില കൊടുക്കേണ്ടി വന്നാലും അതിന് തയ്യാറാണെന്നും ഓൾഡ് ഈസ് ഗോൾഡ് എന്നത് കാവ്യവത്കരിക്കാൻ മാത്രമുള്ള ഒരു സങ്കല്പമാണെന്നും വാർദ്ധക്യം ക്രൂരമാണെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ താൻ ശുഭാപ്തി വിശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെങ്കിലും അദ്ദേഹമാണ് അടുത്ത പ്രധാനമന്ത്രി ആകേണ്ടത് എന്ന അഭിപ്രായം തനിക്കില്ലെന്ന് അവർ പറഞ്ഞു.