ബി. രാജീവൻ്റെ" ഇന്ത്യയുടെ വീണ്ടെടുക്കൽ" എന്ന ഏറ്റവും പുതിയ പുസ്തകത്തെ കുറിച്ചുള്ള ചർച്ച വേദി മൂന്ന് `എഴുത്തോല`യിൽ നടന്നു. വീണ്ടെടുക്കുകയെന്ന ദൗത്യം തന്നെയാണ് ഇന്ത്യയുടെ വീണ്ടെടുക്കലെന്നും സര്ഗ്ഗാത്മകരാഷ്ട്രീയസാധ്യതയുടെ സ്വതന്ത്രമായ സാക്ഷാത്കാരമായി രാജീവന്റെ ചിന്ത ഈ ഇരുണ്ട വര്‍ത്തമാനകാലത്തില്‍ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് ചർച്ചയിൽ പറഞ്ഞു. സ്വാർത്ഥവ്യക്തിത്വത്തിൽ നിന്നും പുറത്ത് വന്ന് മാനവികതയുടെ വഴി സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യവും ബി.രാജീവൻ ചർച്ചയിൽ പറഞ്ഞു.