‘വാട്ട് ഐ മിസ്സ് എബൗട്ട് മൂവി തിയേറ്റർ‘ എന്ന വിഷയത്തിൽ പ്രകാശ് രാജ് ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംവദിച്ചു.ചരിത്രം മാറ്റിയെഴുതണമെന്ന് പറയുന്നവർ ചരിത്രം അറിയാത്തവരാണെന്ന് പ്രകാശ് രാജ് പറഞ്ഞു. തിയേറ്ററുകൾ പലപ്പോഴും മാഫിയകളാകുന്നു എന്നും കോവിഡിന്റെ വരവ് തിയേറ്ററുകളെ മോശമായി ബാധിച്ചെന്നും അത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകൾ ആവശ്യമനുസരിച്ച് കാണാനുള്ള അവസരം ഒരുക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഹിറ്റ്ലറും മുസ്സോലിനിയും അധഃപതിച്ചതുപോലെ ജനധിപത്യ വിരുദ്ധ രാഷ്ട്രീയം ഒരിക്കൽ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.