പൊതുവിദ്യാഭ്യാസത്തെ സൂക്ഷ്മനിലയിൽ പരിശോധിക്കുമ്പോൾ എൺപതുകളിലെ വിദ്യാഭ്യാസരീതിയിൽ കേരളം ഇപ്പോഴും സ്തംഭിച്ചിരിക്കുകയാണ് എന്ന് മുൻ എം ൽ എ പ്രദീപ് കുമാർ. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്ന തലമുറയെ അല്ല ജീവിതത്തിൽ നല്ല മാർക്ക് വാങ്ങുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനങ്ങളിലൂടെ ജനങ്ങൾക്ക് എത്രത്തോളം സന്തോഷം ലഭിച്ചു എന്നതിൽ ആണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു നല്ല ആസൂത്രണം ആണ് ഇപ്പോൾ കേരളത്തിൽ വേണ്ടത് എന്ന് അദ്ദേഹം വാദിച്ചു.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജീവിതസൂചിക ഉള്ള സ്വന്തം അഭിപ്രായത്തോടെ ആത്മാഭിമാനത്തോടെ അവഗണനയില്ലാതെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനം ആണ് കേരളം എന്ന് മോഡറേറ്റർ പ്രേമൻ തറവാട്ടത്ത് അഭിപ്രായപ്പെട്ടു. സംസാരിക്കേണ്ടതിന്റെയും ചർച്ച ചെയ്യപ്പെടേണ്ടതിന്റെയും സമയം കഴിഞ്ഞെന്നും ഇനി പ്രവർത്തിക്കേണ്ട സമയമായെന്നും ഇത്തരത്തിലുള്ള ചർച്ച അതിന് വഴി തെളിക്കട്ടെ എന്നും ദിലീപ് നാരായണൻ ആശംസിച്ചു. സൗരോർജം കൂടുതലായി ഉപയോഗിക്കണം എന്ന അഭിപ്രായം ആയിരുന്നു ഉണ്ണികൃഷ്ണന്റേത്.