കെ എൽ എഫിന്റെ നാലാം ദിവസം വേദി രണ്ട് മാംഗോയിൽ നടന്ന "ജീവിതനൃത്തം: ശില്പകലയും ജീവിതവും"എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കെ എസ് രാധാകൃഷ്ണൻ `കാലപ്രവാഹം` എന്ന് പേരിട്ട ശിൽപ്പങ്ങളെ കുറിച്ചും പഠനത്തെ കുറിച്ചും ചർച്ചയിൽ പറഞ്ഞു. കവിത ബാലകൃഷ്ണൻ ചർച്ചയിൽ പങ്കുചേർന്നു. ചലിക്കുന്നതും ഓടുന്നതും പറക്കുന്നതുമായ ശിൽപ്പങ്ങളാണ് അദ്ദേഹം കൂടുതൽ നിർമ്മിക്കാറെന്നും അതിൽ അദ്ദേഹം സൗന്ദര്യം കാണുന്നുണ്ടെന്നും ചർച്ചയിൽ പറഞ്ഞു. ആൾക്കൂട്ടത്തെ വിശകലനം ചെയ്ത പഠനങ്ങളിലൂടെയാണ് തന്റെ പ്രതിമ നിർമാണം എന്ന് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി. വെങ്കലശില്പങ്ങൾ ആധുനികതയിലേക്ക് വലിച്ചു കൊണ്ട്പോകുന്നുവെന്നും ചർച്ചയിൽ പറഞ്ഞു.