വൈരുദ്ധ്യങ്ങളെ സംബോധന ചെയ്തു കൊണ്ടാണ് കാവ്യകല രൂപം കൊണ്ടിട്ടുള്ളതെന്നും ഇത്തരം സംബോധനകൾക്ക് പകരം തോന്നലുകൾ മാത്രം കവിതകളിൽ കണ്ടുവരുന്നതായും കവി പ്രഭാവർമ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ "രൗദ്രസാത്വിക"എന്ന വിഷയത്തിൽ സജയ് കെ വിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബോധപൂർവ്വമാണ് തന്റെ കവിതകൾ പിറന്നിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതഗന്ധിയായ ആഖ്യാനങ്ങൾ സിനിമയായിക്കൊണ്ടിരുന്ന ഹോളിവുഡിൽ ഉത്തരാധുനികതയ്ക്ക് ശേഷം ഭൗമാതീതമായ സങ്കൽപ്പങ്ങൾ മനുഷ്യനെ പകരം വയ്ക്കുന്നുവെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.