‘ഇന്ത്യൻ ലാംഗ്വേജ് പബ്ലിഷിങ് ആൻഡ് ലിറ്ററേച്ചർ ഇൻ ട്രാൻസ്ലേഷൻ’ വിഷയത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംവാദം നടന്നു. ഡേവിഡ് ഡേവിഡാർ മോഡറേറ്റർ ആയ സെഷനിൽ മഹേശ്വരി ഗോയൽ, വി ജെ ജെയിംസ്, രവി ഡിസി എന്നിവർ പങ്കെടുത്തു. വിവർത്തനപ്രക്രിയയിൽ എഴുത്തിന്റെ യഥാർത്ഥ രസം നഷ്ടപ്പെടുമെന്നും എന്നാൽ ഇതേ വിവർത്തനത്തിലൂടെ തങ്ങളുടെ കൃതികൾ ലോകമെങ്ങും സഞ്ചരിക്കുന്നുവെന്നും വി ജെ ജെയിംസ് അഭിപ്രായപ്പെട്ടു.