കെ. എൽ. എഫ് ന്റെ നാലാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ `സമുദ്രാന്തര വാണിജ്യയാത്രകൾ` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. രാജൻ ഗുരുക്കൾ, മഹമൂദ് കൂരിയ,അഭിലാഷ് മലയിൽ എന്നിവർ പങ്കെടുത്തു.നോവലിസ്റ്റും ഹിസ്റ്റോറിയൻസും ഒരുപോലെ ആണ് സമുദ്രത്തെ കാണുന്നത് എന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ഇന്ത്യൻ പക്ഷത്തിന്റെ വ്യാപാര പങ്കാളിത്തം വളരെ നിസ്സാരമാണെന്നും അതിനെ "റോമൻ-ഇന്ത്യൻ" എന്ന് വിളിക്കുന്നത് കൃത്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദ്രപഠനത്തിന്റെ പ്രാധാന്യവും സമുദ്രതീരത്ത് വിവിധ ഭാഷകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും രാജൻ ഗുരുക്കൾ ചർച്ചയിൽ പറഞ്ഞു . വ്യാപാരവുമായി ബന്ധപ്പെട്ട് വിവിധ മിഥ്യകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അവ സംസ്കാരത്തിനും സാഹിത്യത്തിനും കൈമാറ്റം ചെയ്യാൻ സഹായിക്കുമെന്നും മഹമൂദ് കൂരിയ പറഞ്ഞു.