ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ ‘കവിതയുടെ ദേഹാന്തരങ്ങൾ’ എന്ന വിഷയത്തിൽ ചർച്ചനടന്നു. സാവിത്രി രാജീവൻ , അമ്മു ദീപ എന്നിവർ പങ്കെടുത്തു. കാലത്തിൽ വന്ന മാറ്റത്തെ താനും തന്റെ കവിതകളും ഉൾക്കൊണ്ടിട്ടുണ്ടെന്ന് സാവിത്രി രാജീവൻ പറഞ്ഞു. തന്റെ കവിതയിലേക്കുള്ള പ്രവേശനം പങ്കളിയോടൊപ്പം വീട് വിട്ട് ഇറങ്ങിയപ്പോയായിരുന്നു എന്നവർ കൂട്ടിച്ചേർത്തു.