കുമാരനാശാന്റെ ഗരിസപ്പ അരുവി എന്ന കൃതിയുടെ അവലോകനമാണ് ഈ ചെറുകഥ എന്ന് പറഞ്ഞുകൊണ്ടാണ് സെക്ഷന്‍ ആരംഭിച്ചത്. ഈ കഥ രചിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത് കുമാരനാശാന്റെ വശങ്ങളാണെന്നും അതാണ് ആ സമയം മനസ്സിലേക്ക് വന്നതെന്നും പ്രശസ്തനായ ചെറുകഥാകൃത്ത് വി. ഷിനിലാല്‍. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകകയായിരുന്നു അദ്ദേഹം. വളരെ നാശത്തിലേക്ക് പോകുന്ന പാറയെ വിമോചിപ്പിക്കുവാന്‍ തന്റെ കൃതിയ്ക്ക് സാധിച്ചുവെന്നും തന്റെ ചെറുകഥ അതിന്റെ കര്‍ത്തവ്യം അല്ലെങ്കില്‍ കടമയാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പാറ കയ്യേറി വച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും സമരം ചെയ്യുവാനും അതിനുള്ള ഊര്‍ജം പകര്‍ന്നു നല്കുവാനും തന്റെ ചെറുകഥയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറയുകയുണ്ടായി. തനിക്ക് വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാന്‍ എഴുത്തിലൂടെ സാധിക്കുന്നു എന്നും അദ്ദേഹം ഹാസ്യ രീതിയില്‍ പറഞ്ഞു. തന്റെ ചെറുകഥയുടെ പ്രകാശണം ആ പാറയില്‍ വച്ച് നടന്നുവെന്നും പ്രത്യക്ഷത്തില്‍ ഒരു പാരിസ്ഥിതിക കഥയല്ല ഗരിസപ്പ എന്നും അദ്ദേഹം പറഞ്ഞു. ഇനി വരാനിരിക്കുന്നതും വന്നതുമായ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് സെഷന് അവസാനിച്ചു.