കടന്നു പോകുന്ന വേദനയിൽ നിന്നാണ് ആത്മീയത ഉടലെടുക്കുന്നതെന്ന് അജയ് പി. മങ്ങാട്ട്. "മൂന്നു കല്ലുകൾ: അപരത്വത്തിന്റെ അന്വേഷണം" എന്ന വിഷയത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിജു ആർ. ചർച്ചയിൽ പങ്കെടുത്തു. കുറ്റകൃത്യത്തിന്റെ വിവിധ തലങ്ങളുൾപ്പെടുത്തിയും സമകാലിക രാഷ്ട്രീയമുൾപ്പെടുത്തിയുമാണ് ഈ കൃതി രചിച്ചതെന്നും വായനക്കാർക്ക് പോലും ഈ കൃതിയിലെ ഉള്ളടക്കം പറയാൻ സാധിക്കില്ലെന്നും കുറ്റബോധത്തിൽ നിന്നുമുള്ള മോചനമാണിതിൽ പ്രതിഫലിക്കുന്നതെന്നും അജയ് പി. മങ്ങാട്ട് വ്യക്തമാക്കി.