ഈ കാലത്തെ രാഷ്ട്രീയത്തെ ആസ്പദമാക്കി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ അക്ഷരം വേദിയിൽ `നോവലിലെ രാഷ്ട്രീയാഖ്യാനങ്ങൾ: കാട്ടൂർക്കടവ്, രക്തവലാസം, 9mm ബെരേറ്റ, സർക്കാർ` എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അശോകൻ ചരുവിൽ, വിനോദ് കൃഷ്ണ, കിംഗ് ജോൺസ്, പ്രമോദ് രാമൻ, മോഡറേറ്റർ വി. കെ. ജോബിഷ് എന്നിവർ പങ്കെടുത്തു..
കേരളത്തിലെ കർഷകരെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വിലയിരുത്തികൊണ്ട് അശോകൻ ചരുവിൽ രചിച്ച കാട്ടൂർകടവ് നോവലാണ് ആദ്യം ചർച്ച ചെയ്യപ്പെട്ടത്. സമൂഹ മാധ്യമത്തിലെ ചില ചർച്ചകളാണ് ഈ നോവലിനെ കുറിച്ച് ചിന്തിപ്പിച്ചതെന്നും, സാമൂഹികമായള്ള വിശകലനത്തിൽ നിന്നാണ് “ദിമിത്രി" എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതെന്നും അശോകൻ ചരുവിൽ വെളിപ്പെടുത്തി. ഭരണകൂടത്തെ നേരിട്ട് വിചാരണ ചെയ്യുകയാണ് കിംഗ് ജോൺസിന്റെ “സർക്കാർ” എന്ന് നോവലിനെക്കുറിച്ച് നടന്ന ചർച്ചയിൽ പരാമർശിച്ചു.
“രാഷ്ട്രീയത്തിൽ ഫാസിസമാകാമെങ്കിൽ എഴുത്തിൽ രാഷ്ട്രീയവുമാകാം” എന്ന തന്റെ നോവലിനെ പ്രതികരണ ആയുധം ആയാണ് താൻ ഉപയോഗിച്ചതെന്ന് വിനീത് കൃഷ്ണ പറഞ്ഞു. ഇത് ഒരു സങ്കടകഥയാണെന്ന് വിനോദ് കൃഷ്ണ പറഞ്ഞു.