ക്യാൻസർ രോഗികളിലെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദി മാംഗോയിൽ ചർച്ചനടന്നു. മാനസിക പിരിമുറുക്കം എറ്റവും കൂടുതലനുഭവിക്കുന്നത് ക്യാൻസർ രോഗികളാണെന്നും അതിന്റെ കാരണം നമ്മുടെ സമൂഹം തന്നെയാണെന്നും ഡോ.നാരയണൻകുട്ടി വാര്യർ പറഞ്ഞു. നമ്മുടെ സമൂഹത്തിൽ ഉള്ള 50% ത്തോളമുള്ള ക്യാൻസറും പുകയിലയും മദ്യപാനവും മൂലമാണുണ്ടാക്കുന്നതെന്ന് ഡോ.അജു മാത്യു അഭിപ്രായപ്പെട്ടു. ക്യാൻസർ പകരുന്ന രോഗമല്ലെന്നും ,60% ക്യാൻസറുകളും പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്നതാണെന്നും ഡോ.സഞ്ജു വ്യക്തമാക്കി.