നമ്മൾ എന്തിനുവേണ്ടിയെങ്കിലും പരിശ്രമിച്ചാൽ നമുക്കത് ലഭിച്ചിരിക്കുമെന്ന് ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റനിൽ നിന്നും ഒരു കർഷകനിലേക്കുള്ള യാത്രയും തന്റെ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സംരഭകർ എന്തുകൊണ്ടാണ് ഉണ്ടാവാത്തതെന്നും കേരളത്തിൽ സാധ്യതകൾ വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.