ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവരുടെ വികസനത്തിന് അനുയോജ്യമായ നയം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഡാറ്റ ശാസ്ത്രജ്ഞൻ ആർ. എസ്. നീലകണ്ഠൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ "സൗത്ത് v/s നോർത്ത്: ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്" എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ബി. അരുന്ധതിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തിന്റെ അഭിവൃദ്ധി നിർണയിക്കുന്നത് അവിടുത്തെ ഫാക്ടറികളുടെ എണ്ണവും തൊഴിലുകളുടെ ലഭ്യതയും വേതന നിരക്കുമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 2021-ൽ ആകെ എൻറോൾമെന്റ് അനുപാതം 51 ഉള്ള തമിഴ് നാടിന് 2025-ൽ ആകെ എൻറോൾമെന്റ് അനുപാതം 50 ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ എന്ത് പ്രസക്തിയാണ് ഉള്ളത് എന്ന ചോദ്യം ചർച്ചയിൽ ഉന്നയിച്ചു.