ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റിവലിന്റെ മൂന്നാം ദിവസമായ ഇന്ന് കവിതയിലെ കാണാമറ കണ്ടെത്തുകയാണ് ജോയ് വാഴയിലും ജ്യോതിബായ് പരിയേടത്തും. കവിയും നോവലിസ്റ്റും നിരൂപകനുമായ ജോയ് വാഴയിൽ തന്റെ കവിതയായ `കാണാമറ` എന്ന കവിതയിലെ കാണാമറ കണ്ടെത്തുകയാണ് ഈ ചർച്ചയിലൂടെ. കവിത എന്നത് സംവാദന ഉപാധിയാണ്, കവി എന്താണ് വായനക്കാരിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത് അതിനുള്ള ഒരു ഉപാധിയാണ് കവിത എന്നും അദ്ദേഹം കുട്ടിച്ചേർത്തു.