കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ആറ് കഥയിൽ "സാംസ് 12 കമന്റ്മെന്റ്സ്" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സാം സന്തോഷ്, പ്രണയ് ലാൽ എന്നിവർ പങ്കെടുത്തു. ജീവിക്കുവാനുള്ള ഓട്ടപ്പാച്ചിലിലാണ് ഓരോ മനുഷ്യരും. ജീവിതം കൂട്ടിമുട്ടിക്കാൻ അവർ പ്രയസപ്പെടുന്നു. ഇന്ത്യയിൽ ആയിരത്തിൽപരം യുവാക്കൾ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ട്. ഇതിനവരെ സഹായിക്കുന്ന പുസ്തകം ആണ് സാം സന്തോഷിന്റെ "12 കമന്റ്മെന്റ്സ്" എന്ന് ചർച്ചയിൽ പറഞ്ഞു. സംരംഭകരാകാനുള്ള തയ്യാറെടുപ്പിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാധ്യതകളെ ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കുക എന്ന് സാം സന്തോഷ് ചർച്ചയിൽ പറഞ്ഞു.