കേരളത്തിലെ പാഠപുസ്തകങ്ങൾ കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് പ്രൊഫ. എസ്. ശിവദാസ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരും രക്ഷകർത്താക്കളും വായനാശീലം പിന്തുടരണമെന്നും ശിവദാസ് കൂട്ടിച്ചേർത്തു. അധ്യപകരും മതാപിതാക്കളും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുട്ടികളുടെ ജീവിതത്തിലും സാഹിത്യത്തിലുമാണെന്ന് റിച്ച ജാ അഭിപ്രായപ്പെട്ടു.