ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയുടെ ഭീതിയിൽ നിന്നാണ് ഏറ് എന്ന പുസ്തകം ഉടലെടുത്തത് എന്ന് ദേവദാസ് വി. എം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ് എന്ന പ്രവർത്തിയെ എങ്ങനെ ഒരു നോവലിൽ ഉടനീളം കൊണ്ടുവരാം എന്ന് ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീധരൻ എന്ന പോലീസ് കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആ കഥാപാത്രത്തെ വില്ലനായോ നായകനായോ വായനക്കാർക്ക് തിരഞ്ഞെടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാർ പറഞ്ഞുനടക്കുന്ന നീതിബോധത്തിനും സത്യസന്ധതയ്ക്കും യഥാർത്ഥത്തിൽ വലിയ വൈരുദ്ധ്യതയുണ്ട്. അത് വീണ്ടും വീണ്ടും ചിത്രീകരിക്കപ്പെടണമെന്നും ദേവദാസ് വി. എം. പറഞ്ഞു.