ഗോപിനാഥിന്റെ സ്വപ്നത്തിലുള്ള ഇന്ത്യ എന്താണ് എന്ന പ്രിയ കെ.നായരുടെ ചോദ്യത്തോടുകൂടിയാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി ഒന്നിലെ സെഷൻ 135 ആരംഭിച്ചത്. ജനാധിപത്യപരമായ ജാതി-മത വ്യത്യാസങ്ങളില്ലാത്ത ഇന്ത്യൻ രാഷ്ട്രം ആണ് തന്റെ സ്വപ്നമെന്നായിരുന്നു ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലെ ടൂറിസം, റെയിൽവെ, വിമാന സർവ്വീസുകൾ തുടങ്ങിയവയ്ക്ക് ഉണ്ടായ പ്രതിസന്ധികളെക്കുറിച്ചും ഗോപിനാഥ് സംസാരിച്ചു. യഥാർത്ഥ ഹിന്ദുമത വിശ്വാസി തീവ്രവാദിയാവുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഒരു തീവ്രവാദി ഒരിക്കലും യഥാർത്ഥ മതവിശ്വാസിയാവില്ല എന്നതായിരുന്നു ഗോപിനാഥിന്റെ മറുപടി.