നിലയ്ക്കാത്ത സംഗീത സന്ധ്യ
കെ എൽ ഫ് വേദിയെ ഇമ്പം കൊള്ളിച്ചുകൊണ്ടാണ് സംഗീത സന്ധ്യ കടന്നുപോയത്. നിരവധി പുതു എഴുത്തുകാർ നിറഞ്ഞ സംഗീത സന്ധ്യ നിരവധി കവിതകളാൽ സമ്പന്നമായിരുന്നു. ഒപ്പം പുതിയ അർത്ഥതലങ്ങളും സമ്മാനിച്ചു. സന്ധ്യയുടെ `കടയൽ `, ആര്യാഗോപിയുടെ `മറവിരോഗം`, നന്ദനന്റെ `ചൂട് `, അനസിന്റെ `ജനാലഴികൾക്കിടയിലെ മൂന്ന് കുപ്പികൾ`, ടി. പി. വിനോദിന്റെ` `ആകാശ് കിണർ വർക്സ് `, നീതുവിന്റെ `പ്രണയ പതാക` എന്നിവയൊക്കെതന്നെ വളരെ വ്യത്യസ്തമായ ആശയങ്ങളുള്ള കവിതകളാണ്.
വീരാൻകുട്ടി, പി. എ. നാസിമുദ്ദീൻ, അരവിന്ദൻ, കെ. എസ്. മംഗലം, ഷീജ വക്കം, ആര്യാംബിക, വി. അബ്ദുൾ ലത്തീഫ്, ശൈലൻ, എം. എസ്. ബനേഷ്, ടി. പി. വിനോദ്, പ്രമോദ് കെ. എം., അജീഷ് ദാസൻ, ആര്യഗോപി, സന്ധ്യ എൻ. പി., നന്ദനൻ മുള്ളമ്പത്ത്, അസീം താന്നിമൂട്, അമ്മുദീപ, കൃപ അമ്പാടി, രേഷ്മ സി., എം. പി. അനസ്, കെ. വി. സക്കിർ ഹുസൈൻ, നീതു സുബ്രഹ്മണ്യൻ എന്നിവർ സെഷനിൽ പങ്കെടുത്തു.