റിമിക്സ് പാട്ടുകൾ ബാങ്ക്റപ്സിക്ക് തുല്യമാണെന്ന് റെമോ ഫെർണാണ്ടസ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ആറാമത് പതിപ്പിന്റെ രണ്ടാം ദിനത്തിൽ "റോക്ക് ആൻഡ് റോൾ വിത്ത് റെമോ ഫെർണാണ്ടസ്" എന്ന സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിമിക്സ് സിനിമകളും വരുന്നുണ്ട്. ഈ പ്രവണത തീർച്ചയായും പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും പ്രശസ്തിയുടെ പിന്നാലെ മാത്രം പോകുന്ന മനുഷ്യരാണ് ഇങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. തന്റെ ആത്മകഥയുടെ വിവിധ ഇടങ്ങളിലെ ഓർമ്മകൾ അദ്ദേഹം വിശദീകരിച്ചു.