ചിരി മായുന്നില്ലെന്ന് പ്രമുഖ സിനിമ താരം ഇന്ദ്രൻസ്. അത് കാലത്തിനൊപ്പം വികാസം പ്രാപിക്കുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ "മാറുന്ന മലയാളി ചിരി" എന്ന വിഷയത്തിൽ തന്റെ അനുഭവങ്ങളും അറിവും പങ്കുവെക്കുകയായിരുന്നു അദ്ദേഹം. തലമുറ മാറുന്നതിനോടൊപ്പം ചിരി എന്ന വികാരം മായുന്നില്ല. തിരക്കിനിടയിൽ ചിരിക്കാൻ മറന്നു പോവുകയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. മാറുന്ന കാലത്തിനിടയിൽ കഥയില്ലാത്തവർ ആവരുതെന്നും അദ്ദേഹം പറഞ്ഞു.