ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 5 വാക്കിൽ സെഷൻ 6 " പ്രപഞ്ചത്തിൽ നാം തനിച്ചാണോ? " എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ദിലീപ് മമ്പള്ളിയും ഉണ്ണി ബാലകൃഷ്ണനും പങ്കെടുത്തു. ഒരു ജീവന്റെ രൂപപ്പെടലും അതിനുള്ള സാധ്യതയും എങ്ങനെ ഭൂമിയിൽ ഉണ്ടായി ഇതായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി കാർബൺ തന്മാത്രകളും ജലവും കൊണ്ടാണ് ഭൂമിയിൽ ജീവന്റെ തുടിപ്പ് ഉണ്ടായത് എന്ന് ദിലീപ് മമ്പള്ളി പറഞ്ഞു. ചെളിവെള്ളത്തിൽ ഇടിമിന്നൽ അടിച്ചപ്പോൾ കോശങ്ങൾ ചാടി വന്നു എന്ന് ശാസ്ത്രത്തെ വിശ്വസിക്കാത്തവർ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയല്ലാത്ത ഗ്രഹത്തിൽ ജീവൻ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കാർബണും ജലവും ഉണ്ടെങ്കിൽ ജീവന്റെ തുടിപ്പ് എവിടെയും ഉണ്ടാവാം എന്ന് പറഞ്ഞു കൊണ്ട് ചർച്ച അവസാനിച്ചു.