ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 5 വാക്കില്‍ സെഷന് 2 ല്‍ `ശേഷി: പൊതുബോധ വൈകല്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കൃഷ്ണകുമാര്‍ പി. എസ്, ഡോക്ടര്‍ ജയരാജന്, ഷൂജ എസ് വൈ എന്നിവര്‍ പങ്കെടുത്തു. എംപ്പത്തിറ്റിക്കല് അപ്രോച് ആണ് വേണ്ടതെന്നും കൂടെ നിന്നാല്‍ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും കൃഷ്ണകുമാര്‍ പി എസ് പറഞ്ഞു. ഇത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറുമ്പോഴാണ് വൈകല്യങ്ങള്‍ നോക്കി കാണുന്ന രീതിയില്‍ മാറ്റം വരേണ്ടതെന്ന് എസ് എസ് കെ വര്‍ക്കര്‍ ഷുജ എസ് വൈ പറഞ്ഞു. സമൂഹത്തില്‍ ശാസ്ത്രീയ അവബോധവും മാനുഷിക പരിഗണനയും ആണ് ആവശ്യമെന്ന് ഡോക്ടര്‍ കൃഷ്ണന് പറഞ്ഞു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സെഷനില്‍ സമൂഹത്തില്‍ ബോധവല്‍ക്കരണവും സമൂഹത്തില്‍ ഉണ്ടാവേണ്ട മാറ്റം വരുത്തേണ്ട കാഴ്ചപ്പാടുകളെ കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചു.