ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 6 കഥയിൽ "പ്രദേശം, വിദേശം, കഥയിലെ ദേശവും ലോകവും"എന്ന വിഷയത്തിൽ ജോസ് പനച്ചിപ്പുറം, മധുപാൽ, സിതാര എസ്, രേഖ കെ, രാജേന്ദ്രൻ എടുത്തുംകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ ദേശം ഗൃഹാതുര സ്വഭാവo മാത്രമാണോ നിർമ്മിക്കുന്നത് എന്ന വിമർശനാത്മകമായ ചോദ്യത്തിലൂടെ ആയിരുന്നു മോഡറേറ്റർ രാജേന്ദ്രൻ എടത്തുംകര ചർച്ചക്ക് തുടക്കം കുറിച്ചത്. എഴുത്തുകാരനായ ജോസ് പനച്ചിപ്പുറം ജെ. കെ. വി യുടെ പുസ്തകങ്ങളിൽ കാണപ്പെടുന്ന " അണ് നാച്ചുറൽ വേൾഡ് ബിൽഡിംഗ് " എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി പ്രദേശം വിദേശം കഥയിലെ ദേശവും ലോകവും എന്ന വിഷയത്തെ കുറിച്ച് പറഞ്ഞു. ഇന്ദുഗോപൻ എഴുതിയ `ആനോ` എന്ന പുസ്തകത്തിനെയും അദ്ദേഹം വിശകലനം ചെയ്തു. കഥാകൃത്തായ മധുപാൽ "ഗൃഹാതുരത്വം ഒരു കച്ചവട സാധനമായാണ് കാണപ്പെടുന്നത് " എന്ന് അഭിപ്രായപ്പെട്ടു. ചെറുകഥാകൃത്ത് ആയ സിതാര എസ് അവരുടെ "അപരിചിത" എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചർച്ചയിൽ പങ്കെടുത്തത്.. " ഒഴുകുന്ന പുഴ കരകവിഞ്ഞൊഴുകുമ്പോഴാണ് അത് ഒരു കഥയായി മാറുന്നത്" എന്ന് മനോഹരമായ ഉദാഹരണത്തോടെയാണ് കഥയെ അവർ ആവിഷ്കരിച്ചത്. അതോടൊപ്പം നിരത്തിൽ കിടക്കുന്ന കല്ലിനു പറയാനുള്ള കഥയല്ല മലമുകളിൽ ഉള്ള പാറക്കല്ലിനു പറയാനുള്ളത് എന്ന സമകാലീന സാഹിത്യത്തെ കൂടി പറഞ്ഞുവെക്കുന്നു. ദേശമാണോ കഥാപാത്രമാണോ ആദ്യം ഉടലെടുക്കുന്നത് എന്ന സങ്കല്പത്തിന് ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഒരു ദേശത്തെയും കഥാപാത്രയും സൃഷ്ടിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ചർച്ച അവസാനിപ്പിച്ചു.