ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 5 വാക്കിൽ ശകുനി :ഇതിഹാസ വായന" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ശബിനി വാസുദേവ്, ശ്രീപാർവ്വതി എന്നിവർ പങ്കെടുത്തു.
ഇതിഹാസത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ഒരു കഥാപാത്രമാണ് ശകുനി എന്ന് ചർച്ചയിൽ പറയുന്നു. ഈ കഥാപാത്രത്തെ പറ്റി ഗവേഷണം ചെയ്ത പ്രവാസി വനിത എഴുത്തുകാരിയാണ് ശബനി വാസുദേവ് എന്ന് ശ്രീപാർവതി പരിചയപ്പെടുത്തി. ശകുനിയെയും സഹദേവനെയും മുഖ്യ കഥാപാത്രങ്ങൾ ആക്കി കഥ എഴുതാനുള്ള പ്രേരണ ഇതിഹാസ കഥകളോടുള്ള ഇഷ്ടം കൊണ്ടാണെന്നും എട്ടുവർഷത്തോളം എടുത്ത വായനകൾക്ക് ശേഷമാണ് 2020 ൽ എഴുത്ത് തുടങ്ങിയതെന്നും എഴുത്തിൽ ഒരിക്കലും ഭക്തി കടന്ന് വരരുത് എന്ന ബോധത്തോടെ യുക്തിക്ക് അനുസരിച്ചായിരുന്നു താൻ തന്റെ കഥകൾ എഴുതിയിരുന്നത് എന്നും ശബിനി പറഞ്ഞു. ഏതൊരു കഥാപാത്രത്തിന്റെ ഉള്ളിലും ഒരു നന്മയുണ്ടെന്നും അത് വായനകളിലൂടെ കണ്ടെത്തിയാണ് തൻറെ പുസ്തകം രചിച്ചിട്ടുള്ളത് എന്നും ശബിനി ചർച്ചയിൽ പറഞ്ഞു കൊണ്ട് സെഷൻ അവസാനിച്ചു.