ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ സത്യജിത്ത് റേയുടെ സിനിമയെക്കുറിച്ചും കാലഘട്ടത്തെക്കുറിച്ചുമുള്ള ചർച്ചയിൽ
ചലച്ചിത്ര നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ, എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ ഷണ്മുഖദാസ്, തിരക്കഥകൃത്ത് ദീദി ദാമോദരൻ, പ്രേംചന്ദ് തുടങ്ങിയവർ പങ്കെടുത്തു.
സത്യജിത്ത് റേയുടെ സിനിമകളുടെ സവിശേഷതകളെ കുറിച്ച് സംസാരിച്ച ഐ. ഷൺമുഖദാസ് സിനിമയെ ഗംഭീരമാക്കുന്നതിൽ റേയുടെ എങ്ങനെയെല്ലാം ഇടപെട്ടു എന്ന് വിശദീകരിച്ചു . റേ ഇന്ത്യയെ എങ്ങനെയാണ് നോക്കി കണ്ടത് എന്നും, ഇന്ത്യ നേരിട്ട സാമൂഹിക പ്രശ്നങ്ങളെ അദ്ദേഹത്തിന്റെ സിനിമകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നും റേയുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലെ സിനിമകളെക്കുറിച്ചും സി.എസ് വെങ്കിടേശ്വരൻ സംസാരിച്ചു. അദ്ദേഹത്തിന്റെ സിനിമയിലെ സ്ത്രീസാന്നിധ്യത്തെ കുറിച്ച് ദീദി ദാമോദരൻ സംസാരിച്ചു.