ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 2 മാംഗോയിൽ നടന്ന സെഷനിൽ “കോമിക് സ്റ്റുഡിയോ” എന്ന വിഷയത്തിൽ വരകളിലൂടെ എങ്ങനെയെല്ലാം കഥ പറയാം എന്ന ചർച്ചയിൽ വിനീത് നായർ, ഗായത്രി എന്നിവർ പങ്കെടുത്തു. ഒരു വിഷയത്തെ മുൻനിർത്തി കുട്ടികളോട് കഥയുണ്ടാക്കിപ്പറയാനാവശ്യപ്പെട്ടുകൊണ്ടാണ് സെഷൻ ആരംഭിച്ചത്. ധാരാളം വിദ്യാർത്ഥികൾ ആവേശത്തോടെ കഥപറയാനെത്തി. കുട്ടികളുടെ പ്രിയങ്കരനായ ശിക്കാരി ശംഭു എന്ന കാർട്ടൂൺ കഥാപാത്രത്തെ വെറുമൊരു വട്ടമുപയോഗിച്ച് വിനീത് നായർ മനോഹരമായി വരച്ചുകാണിച്ചു. ഒരു രൂപത്തിൽ നിന്നും പലതരത്തിലുള്ള കഥാപാത്രങ്ങൾ രൂപപെടുന്നതെങ്ങനെയെന്ന് വിനീത് നായർ വരകളിലൂടെ വ്യക്തമാക്കി.