യഥാര്‍ത്ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രചിക്കപ്പെട്ട `സ്വരാജ് സ്പൈ` എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരനായ വിജയ് ബാലനും ബി അരുന്ധതിയും സംവദിച്ചു. വസ്തുതകള്‍ വ്യക്തമായി വിവരിക്കുന്ന ആഖ്യാന രചനയാണ് വിജയ് ബാലന്റെ പ്രത്യേകതയെന്ന് അരുന്ധതി പറഞ്ഞു. ഇങ്ങനെയൊരു വിഷയത്തിന്റെ ഉത്ഭവം എവിടെ നിന്നെന്ന ചോദ്യത്തിന് തന്റെ തലച്ചോറില്‍ നിന്നും ഒപ്പം പരേതനായ തന്റെ പിതാവിന്റെയടുത്ത് നിന്നെന്നുമാണ് എഴുത്തുകാരന് മറുപടി നല്‍കിയത്.
ചരിത്ര ഫിക്ഷന്‍ നോവലുകളുടെ കൂട്ടത്തിലാണ് `സ്വരാജ് സ്പൈ` ഉള്‍പ്പെടുന്നത്. ലോകമഹായുദ്ധ സമയത്ത് ചാരവൃത്തിയും യുദ്ധതന്ത്രങ്ങളുമായി ജീവിച്ച ധീരനായ ഒരു ഇന്ത്യക്കാരന്റെ അനുഭവം നോവലിൽ ചിത്രീകരിച്ചിരിക്കുന്നു. 52 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട കഥാപാത്രത്തെ കുറിച്ചുള്ള അനുസ്മരണത്തോടെയാണ് സെഷന് അവസാനിച്ചത്.