ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ രണ്ടാം വേദിയായ മാംഗോയില്‍ `മെന്സ്ലിബ് :റി ഇന്‍വെന്റിങ് ഹിസ്റ്റോറിക്കല്‍ ഐഡിയാസ് ആന്‍ഡ് ഫിഗേഴ്സ്` എന്ന സെഷനില്‍ പ്രമുഖ ഉപന്യാസകര്‍ത്താവും, വിവര്‍ത്തകനും, കവിയുമായ കുമാര്‍ വിക്രമും പ്രശസ്തചെറുകഥാകൃത്തായ ഷാഹിന കെ റഫീഖും പങ്കെടുത്തു. ഫെമിനിസം എന്നത് സ്ത്രീകള്‍ക്ക് മാത്രമാണോ എന്നും , സ്വാതന്ത്ര്യം ലോകത്ത് പുരുഷന്മാര്ക്ക് എത്രത്തോളമുണ്ടെന്നും ഷാഹിന റഫീഖ് ചോദിച്ചു. ഇത്രത്തോളം സ്വാതന്ത്ര്യം ലോകത്ത് പുരുഷന്മാര്ക് ആവശ്യമുണ്ടോ എന്ന കുമാര്‍ വിക്രത്തിന്റെ ചോദ്യത്തിന് `ഇന്ത്യയില്‍ കുടുംബത്തെയാണ് ഓരോ വ്യക്തിയും കല്യാണം കഴിക്കുന്നതെന്ന` മറുപടിയാണ് ഷാഹിന റഫീഖ് നല്‍കിയത്. ഇന്റര്‍ കാസറ്റ് വിവാഹ പ്രശ്നങ്ങളുടെ ചര്‍ച്ചക്കിടയില്‍ എല്ലാ വിവാഹവും ഇന്റര്‍ കള്‍ചര്‍ ആണെന്നും , നല്ല മാറ്റങ്ങള്‍ക്ക് വിധേയരായ പുരുഷനെപ്പോലും പുരുഷാധിപത്യത്തിന്റെ തൂണുകള്‍ അതിന് സമ്മതിക്കുന്നില്ല എന്നും കുമാര്‍ വിക്രം കൂട്ടി ചേര്‍ത്തു. മെന്സലിബിയിലെ കവിത ചൊല്ലി കുമാര്‍ വിക്രം സെഷന് അവസാനിപ്പിച്ചു.