കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വേദി മൂന്ന് എഴുത്തോലയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വിഭജനം എന്ന പ്രതിഭാസം എത്തരത്തിലുള്ള മാറ്റങ്ങൾ ആണ് ഉണ്ടാക്കിയതെന്ന ചർച്ചയിൽ ആഞ്ചൽ മൽഹോത്ര, ഡോ. മീന ടി. പിള്ള എന്നിവർ പങ്കെടുത്തു. ആഞ്ചൽ മൽഹോത്രയുടെ "ദി ബുക്ക് ഓഫ് എവർലാസ്റ്റിങ് തിങ്സ്" എന്ന പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്തു. വിഭജനം എല്ലാവരെയും സ്വാധീനിക്കുന്നില്ല. എന്നാൽ സ്വാതന്ത്ര്യം എല്ലാവരെയും സ്വാധീനിക്കുന്നു എന്ന് ആഞ്ചൽ മൽഹോത്ര വ്യക്തമാക്കി.