കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കേരള പൈതൃകങ്ങളെ കുറിച്ചുള്ള വേറിട്ട സംവാദമായിരുന്നു വേദി അഞ്ചിൽ നടന്നത്. `ആലേഖനങ്ങളിലെ കേരള ചരിത്രം` എന്ന എം. ജി. ശശിഭൂഷൺ രചിച്ച പുസ്തക വ്യാഖ്യാനമായിരുന്നു മുഖ്യ വിഷയം. ചുവർ കലകളെ കുറിച്ച് കേരള ചരിത്ര കലാകാരന്മാർ പഠനം നടത്താതെ വന്നതും വൈവിധ്യങ്ങൾ നിറഞ്ഞ കേരളസംസ്കാരത്തെ കുറിച്ചുള്ള ആശങ്കാവഹമായ ചിന്തയുമാണ് തന്നെ ഈ പുസ്തകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. `ദേർ കംസ് പാപ` എന്ന രവിവർമ്മ ചിത്രത്തിന്റെ യഥാർത്ഥ ആഖ്യാനം അവതരിപ്പിച്ച ഇദ്ദേഹം ഭാവിയിൽ ഈ കൃതിയുടെ കൂടുതൽ ഭാഗങ്ങൾ ഇറക്കുമെന്നും കൂടാതെ കേരളത്തിലെ ജൈന ബുദ്ധ പാരമ്പര്യത്തെ കുറിച്ച് കൂടി എഴുതുമെന്നും സദസ്സിന് ഉറപ്പ് നൽകി. ആദികേരളത്തിൽ ചുവർ കലകളെ കുറിച്ച് പഠിക്കാൻ വഴികാട്ടിയ വ്യക്തിയായിട്ടാണ് ഇദ്ദേഹം അറിയപ്പെടുകയെന്നും പി. എസ്. മനോജ് കുമാർ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ : നഷീദ