ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 6 `കഥ`യിൽ "സ്പന്ദിക്കുന്ന ഇന്ത്യ : ജവഹർലാൽ ബഹുസ്വരതയുടെ വക്താവ് " എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഹമീദ് ചേന്ദമംഗലൂർ, സുധ മേനോൻ, കെ. എസ്. ശബരിനാഥൻ, എ. പി. കുഞ്ഞാമു എന്നിവർ പങ്കെടുത്തു. ഇന്ത്യയെ മതേതര രാഷ്ട്രമായി മാറ്റാൻ നെഹ്റു അനേകം കാര്യങ്ങൾ ചെയ്തുവെന്നും മലയാളത്തിൽ സമഗ്രമായ ഒരു നെഹ്റു ജീവചരിത്രം ഇല്ല എന്നും സുധ മേനോൻ പറഞ്ഞു. ഇന്ത്യ ഏകധാരമായ സമൂഹമല്ല. എല്ലാ കാര്യത്തിലും വ്യത്യസ്തമാണ്. എങ്കിലും നെഹ്റുവിന് ഇന്ത്യയെന്ന രാഷ്ട്രത്തിന് അടിത്തറ ഇടാൻ സാധിച്ചുവെന്നും നെഹ്റുവിന്റ വികസന രാഷ്ട്രീയം ഇപ്പോഴും ഇന്ത്യയിൽ പ്രതിഫലിക്കുന്നുണ്ടെന്നും ചർച്ചയിൽ പറഞ്ഞു. മതത്തെ മനുഷ്യന്റെ സ്വാകാര്യതയിൽ മാത്രം നിർത്തുകയും മതത്തിന്റെ അന്തവിശ്വാസത്തെ ശാസ്ത്രം കൊണ്ട് നേരിടുകയും ചെയ്യണം എന്ന് ചർച്ചയിൽ പറഞ്ഞു. ഇന്നത്തെ ഗവണ്മെന്റ് ചെയ്യുന്നത് ബഹുസ്വരതയെക്കുറിച്ചുള്ള പുതിയ ബോധം വളർത്തിയെടുക്കൽ ആണെന്നും ഭരണാധികാരി എന്ന നിലയിൽ എല്ലായിടത്തും തന്റെ ആശയങ്ങൾ നെഹ്റു വളർത്തിയെടുത്തതായും നെഹ്റുവിനെതിരെ കുറേയധികം തെറ്റിദ്ധാരണകൾ ഇന്നും സമൂഹത്തിൽ പ്രചരിപ്പിക്കപെടുന്നുണ്ടെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നുവന്നു.