വിവാദങ്ങളെ ജീവിതത്തിലെ ഓരോ കുസൃതികളായാണ് കാണുന്നതെന്ന് എസ് ഹരീഷ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ `ആഗസ്റ്റ് 17` എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതഭ്രാന്താണ് വായനക്കാരെ പ്രബോധിതരാക്കുന്നതെന്നും ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് വലിയ അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ ഭ്രാന്ത് മറ്റ് ഭ്രാന്തായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുബാബ സാദിയ