ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായ കേരളത്തിലെ ചേരമാൻ പെരുമാൾ പള്ളിയുടെ നിർമാണത്തെയും അതിന്റെ പ്രവർത്തങ്ങളെ പറ്റിയും ബെന്നി കുര്യാക്കോസ് സംവദിച്ചു. ജനാതിപത്യ പ്രക്രിയയിലൂടെ രണ്ടായിരത്തി പന്ത്രണ്ടിലാണ് പള്ളിയുടെ പുനർനിർമാണ പ്രവർത്തനം ആരംഭിച്ചതെന്നും പരമ്പരാഗത കേരളീയ ശൈലിയിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുന്നുവെന്നും ചർച്ചയിൽ പറഞ്ഞു. മത സൗഹാർദത്തിന്റെ ഭാഗമായാണ് ചേരമാൻ പള്ളി നില ക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.