`Jungle Tales with Janaki aunty` ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയിൽ നടന്ന സെഷൻ കണ്ടുനിന്നവരിലെല്ലാം ഒരു ചെറു പുഞ്ചിരി എല്ലാവരിലും ഉണർത്തി. "നമുക്ക് ശുചിത്വപരിപാലനത്തെ കുറിച്ച് സംസാരിക്കാം" എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത കലാകാരിയും നടിയുമായ ജാനകി സബീഷ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ക്യാമ്പസിലെ കൊച്ചു കുട്ടികളോട് സംവദിക്കാൻ തുടങ്ങിയത്. വ്യത്യസ്ത തരത്തിലെ പാട്ടുകളും കഥകളും പറഞ്ഞു കൊണ്ട് വളരെ നല്ല രീതിയിൽ കുട്ടികളുമായി സംവദിച്ചു. തന്റെ " കാട്ടിലെ കഥോത്സവം" എന്ന കഥയും , മങ്കി ഓൺ ദ ഫാസ്റ്റ്, മങ്കി കിംഗ് എന്നീ മൂന്ന് കഥകളും വളരെ ഉന്മാദപരമായി പറഞ്ഞു. കുട്ടികളും ജാനകി ആൻ്റിയും ചേർന്ന് മലയാളം പാട്ടുകൾ പാടി. മുതിർന്നവരിൽ അവരുടെ പഴയ കാലം തിരിച്ചു കിട്ടിയ അനുഭൂതി ആയിരുന്നു.