ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി 5 `വാക്കി` ൽ "കീമോ ഫോബിയ അല്ലെങ്കിൽ രാസഭീതി" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ശാസ്ത്ര അവബോധത്തിന്റെ ആവശ്യം നമ്മുടെ സമൂഹത്തിൽ ഉണ്ടാവേണ്ടതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് എതിരൻ കതിരവൻ, ഡോക്ടർ കെ എം ശ്രീകുമാർ ,പ്രൊഫസർ കനം സുരേശൻ,സീമ ശ്രീലയം എന്നിവർ പങ്കെടുത്തു. ശാസ്ത്ര അവബോധമില്ലാത്ത സമൂഹത്തിന്റെ ഇടയിലേക്കാണ് ശാസ്ത്രത്തെക്കുറിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ഒരു സമൂഹം കപടമായ അറിവുകളും അഭിപ്രായങ്ങളും എത്തിക്കുന്നതും സത്യങ്ങളെക്കാൾ ജനങ്ങൾ അവ വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും ഇതുപോലെയുള്ള അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളെയാണെന്നും എതിരവൻ കതിരവൻ അഭിപ്രായപ്പെട്ടു. ജനിതകവിളകളെ കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്ഥാവനകളാണ് വന്ദന ശിവയെ പോലുള്ളവർ സമൂഹത്തിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയേറിയ രാസവസ്തു അതൊരു ജൈവ രാസവസ്തു ആണെന്ന അഭിപ്രായത്തോടെപ്പം രാസ കീടനാശിനികളും വളങ്ങളും യാതൊരുവിധ പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നില്ലെന്നും 800 കോടി ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ എത്തിക്കുന്നതും 11,000 രാസമരങ്ങൾ കണ്ടുപിടിച്ചതും രാസവസ്തുവിന്റെ സംഭാവനയാണെന്നും ചർച്ചയിൽ പറഞ്ഞു. എൻഡോസൾഫാനെ കുറിച്ച് സംസാരിച്ച കെഎം ശ്രീകുമാർ എൻഡോസൾഫാനല്ല കാസർകോട് ജനങ്ങൾക്ക് ഭീഷണി ആയത് മറിച്ച് അവിടെയുള്ള ധനമോഹികളാണ് എന്നും പേടി നല്ലൊരു വില്പനക്കാണെന്നും അദ്ദേഹം പറഞ്ഞു.