ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദി നാല് അക്ഷരത്തിൽ "ഏകവചനത്തിൽ നിന്ന് ബഹുവചനത്തിലേക്ക്: നവകാല റേഡിയോ"എന്ന വിഷയത്തിൽ നടന്ന സെഷനിൽ ആർ. ജെ ലിഷ്ണ, ആർ. ജെ നിത, ആർ. ജെ പാർവതി, ഷാജഹാൻ കാളിയത്ത് എന്നിവർ സംസാരിച്ചു. 2023 ലും 99% ശ്രോതാക്കളുള്ള റേഡിയോ രാഷ്ട്രീയപരമാവത്തത് എന്താണെന്ന മോഡറേറ്റർ ഷാജഹാൻ കാളിയത്തിൻ്റെ ചോദ്യത്തോടെ ആരംഭിച്ച സെഷനിൽ 3 വർഷം മികച്ച റേഡിയോ ജോക്കി അവാർഡ് നേടിയ ആർ ജെ നിത, കേരളത്തിലെ ആദ്യ പ്രൈവറ്റ് ജോക്കിയും ന്യൂയോർക്ക് ഫെസ്റ്റിവൽ പ്രൈസ് ജേതാവുമായ ആർ. ജെ ലീഷ്ണ, കൊച്ചിയിലെയും കോഴിക്കോടേയും മിർച്ചി റേഡിയോ ഹോസ്റ്റിസ് ആയ പാർവതി എന്നിവർ സംസാരിച്ചു. കോവിഡ് കാലത്തെ റേഡിയോയുടെ ഉയർച്ചയെക്കുറിച്ചും പ്രവർത്തനത്തെ കുറിച്ചും കേൾക്കാൻ ഒരാൾ ഉണ്ടാവാത്ത ഈ കാലത്ത് ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ചിരിക്കാൻ മറക്കുമ്പോൾ കേൾക്കാനും കൂടെ ചിരിക്കാനും ഞങ്ങൾ ഉണ്ടെന്ന് ആർ ജെ ലീഷ്ണ ഷാജഹാൻ ചർച്ചയിൽ പറഞ്ഞു.റേഡിയോ എന്നാൽ “സ്ട്രൈറ്റ് ഫ്രം ത് ഹാർട് „ആണെന്നും ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും ആഘോഷിക്കാനും വേണ്ടി പ്രവർത്തിക്കുന്നതാണെന്നും ആർ ജെ നിത കൂട്ടിച്ചേർത്തു അതിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ കൊണ്ടുവരാൻ താൽപ്പര്യം ഇല്ലെന്ന് പറഞ്ഞു കൊണ്ട് ചർച്ച അവസാനിപ്പിച്ചു.